യുഎപിഎ കരിനിയമം; റദ്ദാക്കണമെന്ന ആവശ്യവുമായി എംവി ജയരാജൻ

single-img
6 November 2019

യുഎപിഎ റദ്ദാകണമെന്ന ആവശ്യവുമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. യുഎപിഎ കരിനിയമമാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഐ എം പ്രവർത്തകരായ രണ്ട് വിദ്യാർഥികളെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സാഹചര്യത്തിലാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്.

വിദ്യാർഥികൾക്ക് നിയമസഹായം നൽകുന്ന കാര്യം അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.