വിദ്യാര്‍ഥിനികളോട് മോശമായി സംസാരിച്ചു; അധ്യാപകനെതിരെ പരാതി


ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരില്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ പരാതി. മതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ ഏഴ് വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, വനിതാ സെല്‍ അധികൃതര്‍, ശിശു ക്ഷേമ വകുപ്പ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ വിദ്യാര്‍ഥിനികളില്‍ നിന്നു മൊഴിയെടുത്തു. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെ. ആര്‍ സിനി വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകനെതിരെ നടപടിയെടുക്കാന്‍ പട്ടികവര്‍ഗ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു ജില്ലാ പ്രോജക്ട് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കി. പരാതി മറച്ചു വയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചെന്നു പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി പറഞ്ഞു.