ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ ; സത്യപ്രതിജ്ഞ നാളെ

single-img
26 October 2019

ചണ്ഡിഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ തന്നെ . ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗം ഖട്ടറിനെ നേതാവായി തെരഞ്ഞെടുത്തു. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുക.

ഖട്ടര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. നിയമ സഭയില്‍ പത്ത് അംഗങ്ങളുള്ള ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) കഴിഞ്ഞ ദിവസം ബിജെപിയുമായി ധാരണയില്‍ എത്തിയിരുന്നു. 90 അംഗ നിയമസഭയില്‍ 40 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ജെജെപിക്ക് പത്ത് അംഗങ്ങളുണ്ട്.