ബിജെപിയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം: കോൺഗ്രസിന് മണിയാശാന്റെ വക മൾട്ടിലെവൽ ട്രോൾ

single-img
24 October 2019

ഉപതെരെഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മണിയാശാന്റെ വക ഫെയ്സ്ബുക്ക് ട്രോൾ. “ബിജെപിയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം-ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നായിരുന്നു വൈദ്യുത മന്ത്രി എംഎം മണി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

BJPയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെഅതിനെ ആസ്വദിച്ചോണംഇന്ത്യൻ നാഷണൽ കോൺഗ്രസ്.. 😂

Posted by MM Mani on Thursday, October 24, 2019

ഹൈബി ഈഡന്റെ ഭാര്യ ലിൻഡ ഹൈബി ഈഡൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത റേപ് ജോക്ക് വിവാദമായിരുന്നു. “വിധി ബലാത്സംഗം പോലെയാണ്, എതിർക്കാൻ കഴിയില്ലെങ്കിൽ ആസ്വദിക്കുക” എന്നായിരുന്നു കൊച്ചിയിലെ വെള്ളക്കെട്ടിന്റെ സമയത്ത് സ്വന്തം വീട്ടിൽ വെള്ളം കയറിയപ്പോൾ ലിൻഡ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബലാത്സംഗത്തെ തമാശയായി കാണുന്ന ഈ പോസ്റ്റ് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അവർ പോസ്റ്റ് പിൻവലിച്ച് ഖേദപ്രകടനവും നടത്തിയിരുന്നു.

ലിൻഡയുടെ പോസ്റ്റിനെക്കൂടി പരമാർശിക്കുന്ന നാനാർത്ഥ പരിഹാസമാണ് മണിയാശാൻ ഫെയ്സ്ബുക്കിൽ ഇട്ടത്.