പ്രമേഹത്തെയും അമിതവണ്ണത്തേയും ചെറുക്കാന്‍ ആരോഗ്യകരമായ മെഡിറ്ററേനിയന്‍ ഡയറ്റ്

single-img
19 October 2019

അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും എത്തിയതോടെ ഡയറ്റിലേക്കാണ് ആളുകളുടെ ശ്രദ്ധ മുഴുവന്‍. എന്നാല്‍ പല ഡയറ്റുകളും അരോഗ്യകരമല്ലെന്നത് വാസ്തവമാണ്. ഭക്ഷണം കുറയ്ക്കുകയല്ല മറിച്ച് അവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്ന ഭക്ഷണം അടങ്ങിയ ഡയറ്റ് പ്ലാനായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

അത്തരത്തിലൊന്നാണ് മെഡിറ്ററേനിയന്‍ ഡയറ്റ്.
ഗ്രീ​സ്, ഇ​റ്റ​ലി, തെ​ക്കൻ ഫ്രാൻ​സ് , സ്‌പെ​യിൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പാ​ര​മ്പ​ര്യ ഭ​ക്ഷ​ണ രീ​തി​യാ​ണ് ഇ​​ത്. പ​ഴ​ങ്ങൾ, പ​ച്ച​ക്ക​റി​കൾ, മു​ഴു​ധാ​ന്യ​ങ്ങൾ, പ​യർ വർ​ഗ​ങ്ങൾ, ന​ട്സ് എ​ന്നി​വ ധാ​രാ​ളം ഉള്‍പ്പെടുത്തുന്നു. ഒ​ലി​വെ​ണ്ണ ഉൾ​പ്പെ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​സ്യ എ​ണ്ണ​കൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ. ഉ​പ്പ് മി​ത​മാ​യി മാ​ത്രം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും പോ​ഷ​ക ഗു​ണ​വും രു​ചി​യും മ​ണ​വു​മു​ള്ള ഇ​ല​ക​ളും ഉൾ​പ്പെ​ടു​ന്നു.


കോ​ഴി​യി​റ​ച്ചി ഉൾ​പ്പെ​ടെ​യു​ള്ള പ​ക്ഷി​മാം​സ​വും കൊ​ഴു​പ്പു കു​റ​ഞ്ഞ മ​ത്സ്യ​വും ആ​ഴ്ച​യിൽ തവണ ഉപയോഗിക്കാം. കൊ​ഴു​പ്പു നീ​ക്കി​യ പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും മി​ത​മാ​യി മാ​ത്രം ക​ഴി​ക്കാം.ഇ​ട​നേ​ര​ങ്ങ​ളിൽ ഡ്രൈ ഫ്രൂ​ട്സ്, ഉ​പ്പി​ല്ലാ​ത്ത ന​ട്സ് എ​ന്നി​വ മാ​ത്രം. പാ​നീ​യ​മാ​യി ശു​ദ്ധ​ജ​ലം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുവന്ന ഡയറ്റാണിത്.ദഹനവും സുഗമമാക്കും.പ്രമേഹത്തെയും നിയന്ത്രിക്കാം ഹൃദയത്തിനും ഉത്തമം.ഇവയ്‌ക്കെല്ലാം പുറമേ ചര്‍മ്മത്തിന് തിളക്കവും നല്‍കും.