രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക അന്ന ബെന്‍

single-img
19 October 2019

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നടി അന്ന ബെന്‍ എത്തുന്നു. അന്നത്തന്നെയാണ് താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം, രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്നതാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വളരെ സന്തോഷമുള്ള വാര്‍ത്ത പങ്കുവെക്കുന്നു എന്ന കുറിപ്പോടെ രഞ്ജന്‍ പ്രമോദിനൊപ്പമുള്ള ചിത്രമാണ് അന്ന ബെന്‍ പങ്കുവച്ചത്.അതേസമയം സിനിമയുടെ മറ്റ് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

മോഹൻലാൽ നായകനായ ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍, രക്ഷാധികാരി ബൈജു ഒപ്പ് എന്നിവയ്ക്ക് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. സൂപ്പർ ഹിറ്റായ’കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘ബേബി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അന്ന ബെന്‍.

Excited to share this wonderful news that my new project is with the wonderful director Ranjan Pramod.

Posted by Anna Ben on Friday, October 18, 2019