കോപ്പിയടി തടയാനായി കാർഡ് ബോർഡ് പെട്ടിയാൽ കുട്ടികളുടെ തലമൂടിയ ശേഷം പരീക്ഷ; കോളജ് അധികൃതരുടെ നടപടിയിൽ വിവാദം

single-img
18 October 2019

കുട്ടികളുടെ കോപ്പിയടി തടയാന്‍വിത്യസ്ത രീതിയുമായി ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളജ് അധികൃതർ ഇവിടെ കാർഡ് ബോർഡ് പെട്ടി തലയിൽ സ്ഥാപിച്ച ശേഷമാണ് വിദ്യാർത്ഥികളെ കോളജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

കോളേജിലെ ആദ്യ വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളിലാണ് അധികൃതര്‍ പരീക്ഷണം നടത്തിയത്. ഇത്തരത്തില്‍ കുട്ടികളുടെ തലമൂടിയ ശേഷം പരീക്ഷ എഴുതിക്കുന്നതിന്റെ ചിത്രങ്ങൾസോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ഈ നീക്കം വിവാദമായി. വിവരം അറിഞ്ഞതിനെ തുടർന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ് എസ് പീര്‍ജാഡ് കോളജിലെത്തുകയും പേപ്പര്‍ ബാഗുകൾ മാറ്റാൻ ഉത്തരവിടുകയും ചെയ്തു.

മാത്രമല്ല, കോളജ് പ്രിന്‍സിപ്പലിന് ശക്തമായ താക്കീത് നല്‍കിയ അദ്ദേഹം വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകി.