മുര്‍ഷിദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ട സംഭവം; കൊലയ്ക്കു പിന്നില്‍ സാമ്പത്തിക ഇടപാട്, പ്രതി അറസ്റ്റില്‍

single-img
16 October 2019

മുര്‍ഷിദാബാദ്: ബംഗാളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനും കുടുംബവും കൊല്ലപ്പെട്ട കേസില്‍ പ്രതിയെ ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തു. ഉത്പല്‍ ബെഹ്‌റ എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ഇടപാടാണെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട പ്രകാശ് പാല്‍ ഉടമയായ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ താന്‍ പണം നിക്ഷേപിച്ചിരുന്നനെന്നും എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ച് തിരിച്ചയച്ചു. അതിനു പ്രതികാരമാ യാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ആര്‍എസ് എസ് പ്രവര്‍ത്തകനായ ബൊന്ധുപ്രകാശ് പാല്‍, ഗര്‍ഭിണയായ ഭാര്യ, എട്ടുവയസുള്ള മകന്‍ എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ടത്.മൂന്നുപേര്‍ക്കും മാരകമായി വെട്ടേറ്റിരുന്നു. സംഭവത്തില്‍ രാഷ്ട്രീയ ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.