കൂടത്തായി: കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തി; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായേക്കും

single-img
14 October 2019

കോട്ടയം: കൂടത്തായി തുടര്‍ കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി. അമേരിക്കയിലായിരുന്ന റോജോ തോമസ് ഇന്ന് രാവിലെയാണ് കേരളത്തിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് റോജോയെ പൊലീസ് വൈക്കത്ത് സഹോദരിയുടെ വീട്ടിലെത്തിച്ചു.

കൊല്ലപ്പെട്ട റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമാണ് റോജോ. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് റോജോ നാട്ടിലെത്തിയത്. ഇന്നു തന്നെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.

അതേ സമയം കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ പിതാവ് പി ടി സഖറിയാസ് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. എസ് പി ഓഫീസിലെത്താന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്