പശുവിന്റെ പേരിലല്ല, രാജ്യത്ത് കൊലകള്‍ എല്ലാം നടക്കുന്നത് പെണ്ണുകേസിന്റെ പേരില്‍: സുരേഷ് ഗോപി

single-img
11 October 2019

രാജ്യത്തെ കൊലപാതകങ്ങള്‍ നടക്കുന്നത് പശുവിന്റെ പേരിലല്ലെന്നും പെണ്ണുകേസിന്റെ പേരിലാണെന്നും ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഈ യോഗത്തിൽ തന്നെയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്‌കാരിക നായകര്‍ക്കെതിരെയും പ്രസ്താവന വന്നത്. ബിഹാറില്‍ പോലീസ് ചിലര്‍ക്കെതിരെ കേസെടുത്തതില്‍ ഇവിടുള്ള ചിലർക്ക് ചൊറിച്ചിൽ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഉത്തരേന്ത്യയില്‍ ധാരാളമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. യഥാര്‍ത്ഥത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൊലകള്‍ എല്ലാം നടക്കുന്നത് പെണ്ണുകേസിന്റെ പേരിലാണ്.’- സുരേഷ് ഗോപി പറഞ്ഞു.