നിമിഷ സജയനും രജിഷ വിജയനും: ‘സ്റ്റാന്‍ഡ് അപ്പ്’ സിനിമയിലെ തീം സോങ് വീഡിയോ കാണാം

single-img
7 October 2019

അനവധി പുരസ്‌ക്കാരങ്ങള്‍ നേടിയ മാന്‍ഹോളിന് ശേഷം വിധുവിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ഈ ചിത്രത്തിലെ ആദ്യ തീം സോങ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഒരേ തൂവല്‍ പക്ഷികള്‍’ നിന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ക്കിയാണ്.

ഗാനം ആലപിച്ചിട്ടുള്ളത് ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ്. ഗാനരചന ബില്ലു പദ്മിനി നാരായണനും വര്‍ക്കിയും ചേര്‍ന്നാണ്. ചിത്രത്തില്‍ നിമിഷ സജയനും രജിഷ വിജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇത് ആദ്യമായാണ് രജിഷയും നിമിഷയും ഒരുമിച്ച് അഭിനയിക്കുന്നത്. മാന്‍ഹോളിന്റെ തിരക്കഥ എഴുതിയ ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസാണ്.