കറിവേപ്പിലക്ക് ആരോഗ്യ സംരക്ഷണത്തില്‍ പ്രാധാന്യം ഏറെ
അലങ്കാരത്തിനാണ് പലപ്പോഴും കറികളില്‍ കറിവേപ്പില ചേര്‍ക്കുന്നത്. എന്നാല്‍ കറിവേപ്പിലയുടെ യഥാര്‍ഥ ഗുണങ്ങൾ അറിഞ്ഞാല്‍ പിന്നെ അതാകും പ്രധാന ചേരുവ. രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന കറിവേപ്പില ഹൃദയം, കരൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
കൊളസ്ട്രോൾ നിലയും കറിവേപ്പില താഴ്ത്തുന്നു. കൊളസ്ട്രോൾ ഉള്ളവർ ഒരുപിടി കറിവേപ്പില ചേർത്ത് തിളപ്പിച്ച വെള്ളം മൂന്നുനേരം കുടിക്കുക. കറിവേപ്പില അരച്ച് കഴിക്കുന്നതും ഫലപ്രദമാണ്.
കരൾ രോഗസാദ്ധ്യതയുള്ളവർ കറിവേപ്പില സ്ഥിരം കഴിക്കുക. കരളിനുണ്ടാകുന്ന രോഗഭീഷണിയെ ഇത് പ്രതിരോധിക്കും. കറിവേപ്പില അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിനുണ്ടാകുന്ന അസ്വസ്ഥതകളും ദഹനപ്രശ്നങ്ങളും പരിഹരിക്കാം.
ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ അർബുദം ഉൾപ്പടെയുള്ള രോഗങ്ങളെ തടയും. വിറ്റാമിൻ എബി, സി എന്നിവയും കറിവേപ്പിലയിലുണ്ട്. ഇതിലുള്ള ഹൈപ്പർ ഗ്ലൈസമിക് പദാർത്ഥങ്ങൾ പ്രമേഹത്തെ പ്രതിരോധിക്കും. കറിവേപ്പില വെള്ളം രക്തത്തിലെ ഗ്ളൂക്കോസ് നില താഴ്ത്തും. ഇതിലുള്ള വിറ്റാമിൻ എ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.