മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടി; ആശങ്കയറിയിച്ച് മത്സ്യകര്‍ഷകര്‍

single-img
6 October 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ ആശങ്കയറിയിച്ച് മത്സ്യകര്‍ഷകര്‍ രംഗത്ത്. ഫാളാറ്റിനു സമീപത്തെ കായലില്‍ മത്സ്യകൃഷി നടത്തുന്നവരാണ് ആശങ്കയറിയിച്ചിരിക്കു ന്നത്. പൊളിക്കുമ്പോളുണ്ടാകുന്ന മാലിന്യങ്ങള്‍ മത്സ്യസമ്പത്തിനെ ഇല്ലാതാക്കുമോ എന്നതാണ് ആശങ്ക. ഫളാറ്റു പൊളിക്കുന്ന സമയത്ത് ഉണ്ടാകുന്ന പൊടിപടലങ്ങള്‍ മീനുകളെ ഇല്ലാതാക്കിയാല്‍ അത് വിളവെടുപ്പിനെ ബാധിക്കുമെന്നും സാമ്പത്തിനഷ്ടം വരുത്തി വയ്ക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം. ജില്ലാ കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തല്‍ പങ്കെടുക്കും. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.