വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചു

single-img
6 October 2019


ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ പാര്‍ട്ടി പ്രതിനിധിസംഘം സന്ദര്‍ശിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടികളെത്തുടര്‍ന്ന് കശ്മീരില്‍ വീട്ടുതടങ്കലിലാണ് ഫറൂഖ് അബ്ദുള്ള. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളാണ് സന്ദര്‍ശനം നടത്തിയത്. ജമ്മു പ്രൊവിന്‍ഷ്യല്‍ പ്രസിഡന്റ് ദേവേന്ദര്‍ സിങ് റാണ, പാര്‍ട്ടി മുന്‍ എം.എല്‍.എമാര്‍ എന്നിവരടങ്ങിയ 15 അംഗ സംഘം ഫറൂഖ് അബ്ദുള്ളയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.



ജമ്മുകശ്മീരിെന്റ അഖണ്ഡതയും മതസൗഹാര്‍ദ്ദവും ഒരുമയും നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ അറിയിച്ചു. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളും അവകാശങ്ങളും അധികാരങ്ങളും വീണ്ടെടുക്കാനും സംരക്ഷിക്കാനും പേരാടുമെന്നും അവര്‍ പറഞ്ഞു.