ജസ്റ്റിസ്‌ എസ് മണികുമാര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌

single-img
4 October 2019

കൊച്ചി: ജസ്റ്റിസ്‌ എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമനം സ്ഥിരീകരിക്കുന്ന വിജ്ഞാപനം രാഷ്ട്രപതി കഴിഞ്ഞ ദിവസം പുറത്തിറക്കി.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു എസ് മണികുമാര്‍.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച്‌ രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു. ജസ്റ്റിസ് ഹൃഷികേശ് റോയി സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി പോയതിന്റെ ഒഴിവിലേക്കാണ് പുതിയ നിയമനം.