മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിടെ മലപ്പുറത്ത് വീട്ടമ്മ ഇടിമിന്നലേറ്റു മരിച്ചു

single-img
2 October 2019

മലപ്പുറം ജില്ലയിലെ പോരൂർ അയനിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. വാകപ്പറ്റയിലെ കുഞ്ഞാപ്പുവിന്റെ ഭാര്യ സൈനബ (45) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിടെയാണ് സൈനബയ്ക്ക് മിന്നലേറ്റത്.

സംസ്ഥാനമാകെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.