പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോർട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ്

single-img
23 September 2019

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന വിജിലൻസ് റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് രം​ഗത്ത്. വിജിലൻസ് നൽകിയ റിപ്പോർട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

വിജിലൻസ് നടത്തുന്ന നീക്കത്തിൽ ആശങ്കയില്ലെന്നും ചേദ്യം ചെയ്യലിന് വിളിപ്പിച്ചാൽ വീണ്ടും ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ അന്വേഷണവുമായി സഹകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ പങ്കുള്ളവരുടെ പേര് കരാറുകാന് അറിയാമെങ്കിൽ പറയട്ടെ എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കരാറുകാരനായ സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിർത്തു ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അഴിമതിയിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാണിച്ചിരിക്കുന്ന്.