മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

single-img
20 September 2019

കൊച്ചി: നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പിന്റെ കുറ്റപത്രം. ആനക്കൊമ്പുകേസിലാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ പ്രതിപ്പട്ടികയിലുണ്ട്. മോഹന്‍ലാലിന് ആനക്കൊമ്പു നല്‍കിയവരാണ് മറ്റു പ്രതികള്‍. ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണംകൊടുത്തു വാങ്ങിയെന്നായിരുന്ന മോഹന്‍ലാലിന്റെ വിശദീകരണം

കേസെടുത്തെങ്കിലും പിന്നീട് നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു നടപടി കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.