അരാംകോ ഡ്രോണ്‍ ആക്രമണം; കുവൈറ്റിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

single-img
20 September 2019

സൗദിയിലെ അരാംകോ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങള്‍, അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍, എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലേയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായി പ്രധാന മന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് അല്‍-അഹമദ് അല്‍-സബ വ്യക്തമാക്കി.

രാജ്യത്തെ സൈന്യത്തിന്റെ നാവിക വിഭാഗം, ട്രയല്‍ റണ്‍ നടത്തുി. സുരക്ഷാ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു ട്രയല്‍ റണ്‍. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാ തിരിക്കാതിരിക്കാനും അത്തരം പ്രചാരണങ്ങളില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും രാജ്യത്തെ ജനങ്ങളോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

കുവൈറ്റ് സിറ്റിക്കടുത്ത് കഴിഞ്ഞ ദിവസം അജ്ഞാത ഡ്രോണ്‍ പറന്നത് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും കുവൈറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.