പൊലീസുകാര്‍ അസഭ്യം പറയരുത്; ഡിജിപി സര്‍ക്കുലര്‍ ഇറക്കി

single-img
18 September 2019

തിരുവനന്തപുരം; പൊലീസുകാര്‍ അസഭ്യം പറയരുതെന്ന് സര്‍ക്കുലര്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസിന്‍രെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍.

ഏതു സാഹചര്യത്തിലായാലും പൊലീസുകാര്‍ അസഭ്യവാക്കുകള്‍ ഉപയോഗിക്കരുത് . അത്തരം പരാതികള്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ ഉണ്ടായാല്‍ അയാളെ തല്‍സ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി മാറ്റിനിര്‍ത്തണം. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു.

ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിയും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകണം. എന്നാല്‍, വ്യാജസന്ദേശങ്ങള്‍ നല്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

പൊലീസിലെ ഉന്നതഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നല്‍കാനും വിവരങ്ങള്‍ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചു. ഇതിനായി നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം.

പൊതുജന സഹകരണവും ഉറപ്പാക്കി മികച്ച ഇന്റലിജന്‍സ് സംവിധാനം രൂപീകരിക്കണമെന്നും സര്‍ക്കുലറില്‍ ഫറയുന്നു.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പൊലീസുകാര്‍ക്കുമായി മാര്‍ഗനിദ്ദേശങ്ങളിറക്കിയത്.