ഫ്രൈഡേ ഫിലിം ഹൗസിന്റെ സൂഫിയും സുജാതയും; ജയസൂര്യയുടെ നായികയായി ബോളിവുഡ് താരം അതിഥി റാവു ഹൈദാരി

single-img
18 September 2019

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ഒരുങ്ങുന്ന സൂഫിയും സുജാതയുമെന്ന പുതിയ ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി ബോളിവുഡ് താരം അതിഥി റാവു ഹൈദാരി. നരണിപ്പുഴ ഷാനവാസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മ്യുസിക്കല്‍ ലൗ സ്റ്റോറിയയാണ് ഒരുങ്ങുന്നത്.

Can possibly be our best film till date .It has a wonderful script . A good writer / director ( our 12th introduction…

Posted by Friday Film House on Tuesday, September 17, 2019

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ, കലാരഞ്ജനി, ബാലന്‍ പാറയ്ക്കല്‍, നവാസ് വള്ളിക്കുന്ന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് ഈണം പകരുന്നത് . അനുമൂത്തേടത്താണ് ഛായാഗ്രഹണം.

സെപ്റ്റംബര്‍ 20 മുതല്‍ മൈസൂറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രതീഷ് വേഗ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും