പാലായില്‍ തമ്മിലടി നിര്‍ത്തി ജോസ്- ജോസഫ് വിഭാഗങ്ങള്‍; ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പി ജെ ജോസഫ്

single-img
15 September 2019

പാലാ: കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ താല്‍ക്കാലിക പരിഹാരം കണ്ട് യുഡിഎഫ്. പതിനെട്ടാം തീയതി പിജെ ജോസഫ് പാലയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാലായില്‍ പ്രചരണത്തിനെത്തും.

യുഡിഎഫ് നേതൃയോഗത്തില്‍ ഭിന്നതകള്‍ മാറ്റിനിര്‍ത്തി ജോസ് കെ മാണിയും ജോസഫും കൈകൊടുത്തു. പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ തര്‍ക്കങ്ങളില്ലാതെ പ്രചരണം നടത്തും. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി നില്‍ക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വരെ തര്‍ക്ക വിഷയങ്ങള്‍ സംസാരിക്കരുതെന്ന് ഇരുവിഭാഗത്തിനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടി വരും ദിവസങ്ങളില്‍ യുഡിഎഫ് പ്രചാരണം നടത്തും. പതിനെട്ടാം തീയതി പാലയില്‍ എ കെ ആന്റണി ഉദ്ഘാടനം ചെയ്യുന്ന പൊതു സമ്മേളനത്തിലാകും പി ജെ ജോസഫ് പങ്കെടുക്കുക.