ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം; നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

single-img
14 September 2019

കാസർകോട് ജില്ലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥയ്‍ക്കെതിരെ നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. മുൻപ് പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യുഡിഎഫ് നേതൃത്വത്തിലാണ് നിരാഹാര സമരം നടത്തുക.

ഈമാസം 20-ാം തിയതി 24 മണിക്കൂർ സൂചന നിരാഹാര സമരം നടത്തും. തുടർന്നും അധികൃതർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും എന്നാണ് എംപി അറിയിച്ചിരിക്കുന്നത്.