കേന്ദ്ര തീരുമാനങ്ങൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമ്മീഷനെ ഉപയോഗിക്കുന്നു: മന്ത്രി തോമസ്‌ ഐസക്

single-img
14 September 2019

കേന്ദ്ര സർക്കാർ തങ്ങളുടെ ന്തം താത്പര്യങ്ങള്‍ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുകയാണെന്ന് കേരളാ ധനമന്ത്രി തോമസ് ഐസക് . 15-ാം ധനകാര്യകമ്മീഷന്‍ പരിഗണനയ്ക്കായി
എടുത്ത വിഷയങ്ങളിലെ തീരുമാനങ്ങള്‍ കേരളത്തിന്‍റെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. ഇന്ത്യൻ ഫെഡറല്‍ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഇപ്പോഴുള്ള 15-ാം ധനകാര്യ കമ്മീഷന്‍റെ കാര്യവും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. – അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ തങ്ങളുടെ തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ധനകാര്യ കമ്മീഷനെ ഉപയോഗിക്കുകയാണ്. മുൻപ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നിബന്ധനകളുണ്ടായിരുന്നില്ല. രാജ്യത്തെ ഭരണഘടന പ്രകാരം സര്‍ചാർജ്, സെസ്, നികുതി പിരിവ് എന്നിവ മാത്രമാണ് പങ്കുവെക്കാൻ കഴിയുക. ഈ പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറുക. ഇതിൽ നിന്നും മറ്റ് ആവശ്യങ്ങൾക്ക് തുക വകമാറ്റാൻ തീരുമാനിച്ചാൽ കോടതിയിൽ പോകേണ്ടി വരും.

ഇവിടെ, കഴിഞ്ഞ 14-ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സ്ഥാന സർക്കാരുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളെയാകെ പുറകോട്ടടിക്കുന്ന നടപടി ആണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതെന്നും മന്ത്രി പറയുന്നു.