ഡികെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
13 September 2019

ഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ ത്തുടര്‍ന്നാണ് നടപടി. ഇന്ന് ഉച്ചയ്ക്കുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഹാജരാക്കുക.

കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്കു കൂടി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെടും. കസ്റ്റഡി ആവശ്യത്തെ ശിവകുമാര്‍ എതിര്‍ക്കും.

ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി ശിവകുമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയിരുന്നുഎന്നാണ് ഇഡിയുടെ ആരോപണം .ഇതേ തുടര്‍ന്നാണ് ഐശ്വര്യയെ ചോദ്യം ചെയ്തത്.