അനാശാസ്യ പ്രവർത്തനം: വിവിധ രാജ്യങ്ങളിലെ ഏഴ് പേർ ഒമാനിൽ അറസ്റ്റിൽ

single-img
8 September 2019

അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്‌ക്കറ്റ് ദഖിലിയയിലാണ് പോലീസ് പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ വിവിധ രാജ്യങ്ങളിലെ പൗരന്മാരുണ്ട്. ഇവർ സമൂഹത്തിലെ സദാചാര വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്ന് കണ്ടെത്തിയതായി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. സമീപ കാലമായി തൊഴില്‍-താമസ നിയമ ലംഘകരെ കണ്ടെത്താനും വ്യാപകമായ പരിശോധനയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ ഒമാന്‍ പോലീസ് നടത്തുന്നത്.