കോഴിക്കോട് കായാക്കിംഗ് ടീം ഒഴുക്കിൽപ്പെട്ട് രണ്ട് മരണം

single-img
8 September 2019

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയിൽ കായാക്കിംഗ് ടീം ഒഴുക്കിൽപ്പെട്ടു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കിൽപ്പട്ടത്. അപകടത്തിൽപ്പെട്ട രണ്ടുപേർ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.

സ്ഥിരമായി കയാക്കിം​ഗ് നടക്കാറുള്ള സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. കയാക്കിംഗിന് നിരവധി പേരാണ് ഇവിടെ ദിനം പ്രതി എത്തിച്ചേരാറുള്ളതെന്ന് അധികൃതർ പറയുന്നു.