‘പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളാ കോൺഗ്രസിനെ പറ്റി മിണ്ടരുത്’; യുഡിഎഫ് നേതാക്കളോട് കെ മുരളീധരൻ

single-img
7 September 2019

അടുത്തുതന്നെ നടക്കാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും കേരള കോൺഗ്രസ് വിഷയത്തിൽ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണം എന്ന് കെ മുരളീധരൻ എംപി. ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളാ കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരു തരത്തിലും ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.

മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. തനിക്ക് ബിഷപ് എല്ലാ പിന്തുണയും വാഗ്‍ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറഞ്ഞു.