ജെറ്റ് എയര്‍വേസ് പൂട്ടി; മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ല; പരാതിയുമായി ജീവനക്കാരന്‍ സുപ്രീംകോടതിയില്‍

single-img
7 September 2019

ജെറ്റ് എയര്‍വേസ് കമ്പനി സാമ്പത്തിക നഷ്ടത്താൽ അടച്ചുപൂട്ടിയതോടെ മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരന്‍ പരാതിയുമായി സുപ്രീംകോടതിയില്‍. ഇതിനായി 33 പേജുള്ള പരാതിയാണ് യുവാവ് കോടതിയില്‍ സമര്‍പ്പിച്ചത്. ജോലി ഇല്ലാതായതോടെ ന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

നിയമ പ്രകാരം മുന്‍ഭാര്യക്ക് ചെലവിന് നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന സിആര്‍പിസിയിലെ സെക്ഷന്‍ 125 നലവില്‍ തൊഴില്‍രഹിതനായ തനിക്ക് അധിക ബാധ്യതയാണെന്നും ഈ വകുപ്പ് സമൂഹത്തിലെ ലിംഗസമത്വത്തിന് എതിരാണെന്നും ഇയാള്‍ പരാതിയിൽ പറയുന്നു.

എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് കോഴ്‌സിൽ ഡിപ്ലോമ നേടിയ തനിക്ക് ഇപ്പോള്‍ തൊഴിലില്ലെന്നും അതേസമയം, ഇംഗ്ലീഷ്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ബിരുദധാരിയായ മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ വരുമാനമില്ലെന്നും സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം മുന്‍ഭാര്യ തന്നെ ശല്യപ്പെടുത്തുകയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.