ചന്ദ്രയാൻ 2 പരാജയമല്ല 95 ശതമാനവും പ്രവർത്തനക്ഷമം
ബാംഗ്ലൂർ: ചന്ദ്രയാൻ 2 ന്റെ യാത്രോദ്ദേശ്യം മനസ്സിലാക്കുമ്പോൾ ഇപ്പോഴത്തെ വീഴ്ച വളരെ ചെറുതാണ്. ഒരു വർഷക്കാലം ആയുസുള്ള പ്രോജെക്ടിന് ഇനിയുംചന്ദ്രനരികിൽ നിന്ന് പഠിക്കാനും, ചിത്രങ്ങൾ പകർത്താനും, ഐഎസ്ആർഒയ്ക്ക് ഈ വിവരങ്ങൾ കൈമാറാനും കഴിയും. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി കാര്യങ്ങൾ അടുത്ത് പഠിക്കുക, അവിടെ നിന്നും സാമ്പിളുകൾ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ആയിരുന്നു സോഫ്റ്റ് ലാൻഡിങിന് ഉണ്ടായിരുന്നത്. സോഫ്റ്റ് ലാൻഡർ ഉപകരണമായ വിക്രമുമായുള്ള ബന്ധം മാത്രമാണ്
ഐഎസ്ആർഒയ്ക്ക് നഷ്ട്ടമായത്.
ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവയുമായുള്ള ബന്ധം മാത്രമാണ് നഷ്ടമായത്, ഇത് മൊത്തം ചന്ദ്രയാൻ പ്രോജക്ടിന്റെ 5 ശതമാനം മാത്രമാണ്. ഇനിയും 95 % പ്രവർത്തനക്ഷമമാണ്. ഇനിയും ചന്ദ്രനെ വലം വെക്കാനും വിവരങ്ങൾ കൈമാറാനും ചന്ദ്രയാൻ 2 വിന് കഴിയും. ഐ എസ് ആർ ഓ യുടെ പ്രതിനിധി പറഞ്ഞു.
അമേരിക്കയുടെ അപ്പോളോ മിഷന് വേണ്ടി 100 ബില്യൻ ഡോളറാണ് ചെലവായത്. ഇന്ത്യ സമാന സ്വഭാവമുള്ള ചന്ദ്രയാൻ 2 മിഷന് വേണ്ടി ചെലവാക്കിയത് 140 മില്യൺ ഡോളർ മാത്രമാണ്. ചിലവിൽ ഇത്രയധികം മിതത്വം പാലിക്കാൻ മറ്റ് രാജ്യങ്ങൾക്ക് കഴിയാറില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ന് പുലർച്ചെയാണ് മൂൺ ലാൻഡർ വിക്രമിന് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായത്. ബന്ധം നഷ്ട്ടമായ വിവരം ഐ എസ് ആർ ഓ ചെയർമാനാണ് ഔദ്യോഗികമായി അറിയിച്ചത്. ചന്ദ്രയാൻ 2 വിന്റെ സോഫ്റ്റ് ലാൻഡിങ്ങ് തത്സമയം വീക്ഷിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിലെ ഐ എസ് ആർ ഓ നിലയത്തിൽ എത്തിയിരുന്നു. ഒപ്പം രാജ്യത്തെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ സംഘവും ഒപ്പമുണ്ടായിരുന്നു. വീഴ്ചകളിൽ തളരരുതെന്നും ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം ശാസ്ത്രഞ്ജരോട് പറഞ്ഞു.