മമ്മൂക്കയോടൊപ്പം ഒരു സീനെങ്കിലും അഭിനയിക്കണം ; മനസിലെ ആഗ്രഹം തുറന്ന് പറഞ്ഞ് ടൊവിനോ

single-img
2 September 2019

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. വില്ലനായി തുടങ്ങി പിന്നീട് നായകവേഷങ്ങളില്‍ തിളങ്ങിയ ടൊവിനോയ്ക്ക് കൈ നിറയെ അവസരങ്ങളാണ്. തിരക്കുകള്‍ ക്കിടയിലും തന്റെ മനസിലെ വലിയൊരാഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

ഒരുമിച്ച് ആഭിനയിക്കാന്‍ താല്‍പര്യമുള്ള താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയെന്നായിരുന്നു മറുപടി. മമ്മൂട്ടിയോടൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ തനിക്ക് ആഗ്രഹ മുണ്ടെന്നായിരുന്നു ടൊവിനോയുടെ വെളിപ്പെടുത്തല്‍.

ഒപ്പം അഭിനയിക്കനാഗ്രഹമുള്ള നായിക രാധികാ ആപ്‌തെയാണെന്നും താരം പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തന്റെ ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞത്.