സരിത എസ് നായര്‍ കേന്ദ്ര കഥാപാത്രമായ സിനിമ ‘സംസ്ഥാനം’ ചിത്രീകരണം പുനരാരംഭിക്കുന്നു

single-img
1 September 2019

സോളാര്‍ കേസ് വിവാദ നായിക സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരണം ആരംഭിച്ച സിനിമയാണ് സംസ്ഥാനം. ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറുകളുടെ സംവിധായകനായ ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

നിലവിൽ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ് തിരക്കഥാകൃത്ത് രാജേഷ് വ്യക്തമാക്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും, നിര്‍മ്മാതാവിന്റെ ഭാര്യയുടെ മരണവും ഇതിന് കാരണമായതായി രാജേഷ് പറയുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്നോട്ടുപോകാൻ ആവശ്യമായ പണം ശരിയായാല്‍ ഉടന്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും രാജേഷ് അറിയിച്ചു.