പതിനേഴുകാരനുമായി ലൈംഗിക ബന്ധം; യുവതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ

single-img
30 August 2019

പതിനേഴുവയസുള്ള കൌമാരക്കാരനുമായി ലൈെംഗിക ബന്ധത്തിലേർപ്പെട്ടെ യുവതിയെ അറസ്റ്റുചെയ്തു. 28 വയസുള്ള യുവതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചെന്നൈയിലായിരുന്നു സംഭവം.

വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയായ വാസന്തിയാണ് അറസ്റ്റിലായത്. ഒരിക്കല്‍ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കാൻ പോയപ്പോഴായിരുന്നു യുവതി 17കാരനെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് സൗഹൃദമായി വളരുകയായിരുന്നു. കൗമാരക്കാരന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ആദ്യ ബന്ധത്തിലെ ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തിയ യുവതിയുടെ രണ്ടാംഭർത്താവ് ഇപ്പോള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. നിലവില്‍ മക്കളോടൊപ്പം ഇവർ ചെന്നൈയിൽ താമസിച്ചു വരികയായിരുന്നു.