കറാച്ചിയില്‍ 290 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാകിസ്താന്‍; ഗുജറാത്തില്‍ തുറമുഖങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

single-img
29 August 2019

കറാച്ചിയില്‍ ഇന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാകിസ്താന്‍. 290 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പാകിസ്താന്‍ പരീക്ഷണം നടത്തിയ കാര്യം പാക് സൈനിക വക്താവാണ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഗുജറാത്തിലെ തുറമുഖങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പാകിസ്താനില്‍നിന്നും തുറമുഖം വഴിയുള്ള നുഴഞ്ഞുകയറ്റത്തിനു സാധ്യതയുള്ളതായിട്ടാണ് വിവരം. ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ ഗൌരവത്തോടെയാണ് കാണുന്നത്. പാക് പ്രവിശ്യയായ ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടന്നത് എന്നാണ് വിവരം.

ഇന്നലെ ഇന്ത്യയിലേക്കുള്ള പ്രധാനപ്പെട്ട വ്യോമ പാതകള്‍ അടയ്ക്കുന്നതായി പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈമാനികര്‍ക്കും നാവികര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാകിസ്ഥാന്‍. 290 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പാക് സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചത്.

അതേസമയം, ഗുജറാത്തിലെ തുറമുഖങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തുറമുഖം വഴിയുള്ള നുഴഞ്ഞുകയറ്റത്തിനു സാധ്യതയുള്ളതായിട്ടാണ് വിവരം. ആണവ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടന്നത്.

ഇന്നലെ വ്യോമ പാത അടയ്ക്കുന്നതായി പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വൈമാനികര്‍ക്കും നാവികര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ മൂന്ന് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. അതിന്റെ പിന്നാലെയാണ് ഇപ്പോള്‍ മിസൈല്‍ പരീക്ഷണ വാര്‍ത്തയും വരുന്നത്.