അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

single-img
29 August 2019

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പ്രകോപനവുമായി പാക്കിസ്ഥാന്‍. വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 11.30 ന് പൂഞ്ചിലെ മെന്ദര്‍ സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. വെടിവയ്പ്പിനു പുറമേ ഷെല്ലാക്രമണം കൂടി ഉണ്ടായതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.ചൊവ്വാഴ്ച പൂഞ്ചിലും ബുധനാഴ്ച രജൗരി സെക്ടറിലും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. 24 ന് അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു