ആമസോണിലെ കാട്ടുതീ: അറിയേണ്ടതെല്ലാം

single-img
28 August 2019

ആമസോണ്‍ വനങ്ങളിലെ കാട്ടുതീ ബ്രസീലിന്റെ അന്താരാഷ്ട്ര പ്രശസ്തിയെ മാത്രമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലോകം മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വന്‍ ദുരന്തത്തിന്റെ തുടക്കമായാണ് ഈ അപകടാവസ്ഥയെ കാണേണ്ടത്. കാട്ടു തീ നിയന്ത്രിക്കാന്‍ ലോകവും ബ്രസീലും ഒറ്റക്കെട്ടായി സൈനീകരെയും പണത്തെയും സജ്ജമാക്കുമ്പോഴും. ഈ വനനശീകരണം ഉണ്ടാക്കാവുന്ന ഗുരുതരമായ പാരിസ്ഥിതികാഘാതങ്ങളെ നാം മുന്നില്‍ കാണേണ്ടതുണ്ട്.

അലാസ്‌കയുടെ നാലു മടങ്ങ് വലിപ്പമുള്ള ആമസോണ്‍ കാടുകള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വിശാലമായ സംഭരണകേന്ദ്രമാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന ഘടകമാണ് കാർബൺ ഡയോക്സൈഡ്.

കാട്ടു തീമൂലം ഈ വനങ്ങള്‍ നശിക്കുന്നതിലൂടെ ജൈവവൈവിധ്യങ്ങളുടെ പ്രധാന ആവാസവ്യവസ്ഥയാണ് നശിപ്പിക്കപ്പെടുന്നത്്. ഒപ്പം ആഗോള താപനത്തെ വേഗത്തിലാക്കുകയും ചെയ്യുന്നു. 2.2 ദശലക്ഷം ചതുരശ്ര മൈല്‍ വനം ടിപ്പിംഗ് പോയിന്റിനടുത്താണ് ( അപകടമേഖല) എന്ന് പഠനങ്ങള്‍ കാണിക്കുന്നു, അതില്‍ മഴക്കാടുകളുടെ വലിയ ഭാഗങ്ങള്‍ ഒരു വരണ്ട ആവാസവ്യവസ്ഥയായി മാറും. ഈ പ്രക്രിയയില്‍ നശിക്കുന്ന എണ്ണമറ്റ ജീവജാലങ്ങളുടെ കൂട്ടത്തില്‍ ഉഷ്ണമേഖലാ മഴക്കാടുകളെ വീട് എന്ന് വിളിക്കുന്ന തദ്ദേശവാസികളും ഉള്‍പ്പെടുന്നു.

പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി ആമസോണ്‍ വനത്തിലെ മരങ്ങളും സസ്യങ്ങളും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എടുക്കുന്നു. വനം നശിക്കുന്നതോടെ മരങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ബണിനെ പുറത്തുവിടുകയും അവ ഉപയോഗിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ആമസോണ്‍ വനത്തില്‍ 90 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഉണ്ട്, അത് അന്തരീക്ഷത്തില്‍ കലര്‍ന്നാല്‍ അതൊട്ടും ഗുണകരമാകില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫൗണ്ടേ ഷന്റെ സീനിയര്‍ ഫെലോയും ജോര്‍ജ്ജ് മേസണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറുമായ തോമസ് ലവ്‌ജോയ് പറയുന്നു.മഴക്കാടുകളുടെ നാശത്തോടെ ആമസോണ്‍ വെറും പുല്‍മേടുകളായി മാറും.

വലിയ തീപിടുത്തങ്ങള്‍ ആമസോണില്‍ സാധാരണവും സ്വാഭാവികവുമായ സംഭവമല്ല, എന്നാല്‍ മിക്ക തീപിടിത്തങ്ങള്‍ക്കും കാരണം മനുഷ്യന്റെ ഇടപെടലാണെന്നത് ഗുരുതരമായ വിഷയമാണ്.


ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ച് നടത്തിയ ഗവേഷണത്തില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ അധികാരമേറ്റ ജനുവരി മുതല്‍ രാജ്യത്തിന് 1,330 ചതുരശ്ര മൈലിലധികം വനമേഖല നഷ്ടപ്പെട്ടതായി കണ്ടെത്തി. 2018 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 39 ശതമാനം വര്‍ധനവാണ്. ജൂലൈയില്‍ പ്രത്യേകിച്ചും വനനഷ്ടം വര്‍ദ്ധിച്ചു, ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഒരൊറ്റ മാസത്തില്‍ നഷ്ടപ്പെട്ടു.

ബൊളീവിയ, പരാഗ്വേ, പെറു എന്നിവയുള്‍പ്പെടെ ആമസോണിന്റെ മറ്റ് ഭാഗങ്ങളിലും തീ പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനവും അടങ്ങിയിരിക്കുന്ന ബ്രസീലിലാണ് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

ആമസോണ്‍ വനമേഖല കത്തിയെരിയുന്നു എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷത്തെ അല്ല, മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ളവയാണ്.

മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ 2003 സ്റ്റോക്ക് ഫോട്ടോ കാറ്റലോഗില്‍ നിന്നുള്ള ഫോട്ടോയാണ് പങ്കുവച്ചത്. സ്വീഡിഷ് വിദ്യാര്‍ത്ഥി മാക്രോണും കാലാവസ്ഥാ പ്രവര്‍ത്തകനായ ഗ്രെറ്റ തന്‍ബെര്‍ഗും പഴയ ഫോട്ടോ ഉപയോഗിച്ചു. സോക്കര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ വര്‍ഷത്തെ വ്യത്യസ്തമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. പ്രചരണത്തിനുപയോഗിച്ച് ചിത്രങ്ങള്‍ പഴയതെങ്കിലും സ്ഥിതി അതീവ ഗുരുതരമാണ്. തല്‍സ്ഥിതി തുടരുകയാണെങ്ങില്‍ ഒരു മഹാ വിപത്തിനുകൂടി ലോകം സാക്ഷിയോകേണ്ടതായി വരുമെന്നതില്‍ തര്‍ക്കമില്ല