ആളുകൾക്കിടയിൽ തിരിച്ചറിയപ്പെടാതെ ഫോർട്ട് കൊച്ചിയിൽ ഹോളിവുഡ് താരം വില്ല്യം ഡെഫോ

single-img
22 August 2019

വിഖ്യാത ഹോളിവുഡ് ചലച്ചിത്ര താരം വില്ല്യം ഡെഫോ കൊച്ചിയില്‍. കേരളത്തിൽ സ്വകാര്യ സന്ദര്‍ശനത്തിന് വന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ വലുതായി തിരിച്ചറിയുകയുണ്ടായില്ല. വില്ല്യം ഡെഫോ ഫോര്‍ട്ട് കൊച്ചിയിലൂടെ ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെ സന്ദര്‍ശനം നടത്തി. അപൂർവമായി വില്യം ഡെഫോയെ തിരിച്ചറിഞ്ഞ ചിലര്‍ ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് താരത്തിന്‍ കേരളാ സന്ദര്‍ശനം പുറംലോകം അറിഞ്ഞത്.

1988 ല്‍ ഇറങ്ങിയ ഹോളിവുഡ് ചലച്ചിത്രം ദ ലാസ്റ്റ് ടെംപ്റ്റെഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യേശുവായി അഭിനയിച്ച വ്യക്തിയാണ് ഡെഫോ. ധാരാളം അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയിട്ടുള്ള ഡഫോ. 2002 ല്‍ പ്രദർശനത്തിൽ എത്തിയ സ്പൈഡര്‍മാന്‍ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഇന്ത്യയിലും മറ്റും ശ്രദ്ധേയനായത്.

ഹോളിവുഡിൽ വന്‍ ഹിറ്റുകളായസിനിമകളുടെ ഭാഗമായ ഡഫോ. കഴിഞ്ഞ വര്‍ഷം അക്വാമാനില്‍ ഉൾപ്പെടെ പ്രധാന റോള്‍ ചെയ്തിട്ടുണ്ട്