ഫോട്ടോയെടുക്കാൻ മോഹന്‍ലാലിന്‍റെ കാറിനെ ചേസ് ചെയ്ത് യുവാക്കള്‍: മേലില്‍ ആവര്‍ത്തിക്കരുതെന്ന് ലാൽ; വീഡിയോ കാണാം

single-img
21 August 2019

നടൻ മോഹന്‍ലാല്‍ സഞ്ചരിച്ച വാഹനത്തെ ചേസ് ചെയ്ത് തടഞ്ഞ് നിര്‍ത്തി കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ ആരാധകരുടെ സാഹസികത. ഇന്നലെ രാത്രി തിരുവല്ലയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിന്‍റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധക സംഘം തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.

അമിതമായ വേഗതയില്‍ ബൈക്കിലായി യുവാക്കള്‍ തന്‍റെ വാഹനത്തെ പിന്തുടരുന്നത് കണ്ട മോഹന്‍ലാല്‍ വണ്ടി നിര്‍ത്തി കാര്യം തിരക്കിയപ്പോഴാണ് ഫോട്ടോയെടുക്കാനാണ് പിന്തുടരുന്നതെന്ന് യുവാക്കള്‍ വ്യക്തമാക്കിയത്.
ഇതിനെ തുടര്‍ന്ന്, കാറില്‍നിന്ന് ഇറങ്ങിയ താരം ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു.

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on

ഇത് കണ്ടതോടെ ആളുകള്‍ കൂട്ടമായെത്തി. ഒടുവില്‍ പോലീസെത്തിയാണ് മോഹന്‍ലാലിനെ കാറില്‍ കയറാന്‍ സഹായിച്ചത്. ഇനി ഇതുപോലെ തന്‍റെ വാഹനത്തെ പിന്തുടരരുതെന്ന് താക്കീത് ചെയ്താണ് മോഹന്‍ലാല്‍ മടങ്ങിയത്.