മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മലപ്പുറം ജില്ലയില്‍ നിന്ന് സിപിഎം ശേഖരിച്ചത് 2.14 കോടി രൂപ

single-img
21 August 2019

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം മലപ്പുറം ജില്ലയില്‍ നിന്ന് ശേഖരിച്ചത് 2.14 കോടി രൂപ. സിപിഎം ജില്ലാ കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം പ്രാദേശിക ഘടകങ്ങള്‍ ഫണ്ട് ശേഖരണത്തിന് ഇറങ്ങിയാണ് ഈ തുക കണ്ടെത്തിയത്. ദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരണത്തിന് പാർട്ടി ആഹ്വാനം ചെയ്തിരുന്നു.

പ്രളയക്കെടുതി കൂടുതലായി ബാധിച്ച നിലമ്പൂര്‍, എടക്കര ഏരിയാ കമ്മറ്റികളെ ഫണ്ട് ശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മലപ്പുറം ജില്ലയില്‍ നിന്ന് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫണ്ട് ശേഖരിക്കുന്ന പ്രവർത്തനം വിജയിപ്പിച്ച പാര്‍ട്ടി ഘടകങ്ങളെ ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് അഭിനന്ദിച്ചു.