നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹം; ഫ്ലവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ പരിപാടിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

single-img
18 August 2019

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങള്‍ എത്തിച്ചും തങ്ങള്‍ക്കാവുന്നവിധം സഹായങ്ങള്‍ നല്‍കിയും നിരവധി പേരാണ് മുമ്പോട്ട് വരുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി ഒരു എപ്പിസോഡ് കഴിഞ്ഞ ദിവസം നീക്കി വെച്ചിരുന്നു ഫ്‌ളവേഴസ് ചാനലിലെ ഉപ്പു മുളകും പരിപാടി.

ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത പിന്നാലെ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഈ പരിപാടിയുടെ ശില്‍പ്പികളെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചത്. ഫ്ലവേഴ്സ് ചാനലിലെ “ഉപ്പും മുളകും” എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്‍റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാർഹമാണ്. അതിന്‍റെ ശിൽപികളെ അഭിനന്ദിക്കുന്നു- എന്ന് അദ്ദേഹം എഴുതി.

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ…

Posted by Pinarayi Vijayan on Sunday, August 18, 2019