ദുരിതാശ്വാസ ക്യാമ്പില്‍ പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി

single-img
12 August 2019

മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമിച്ച ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം.

ജില്ലയിലെ പൊന്നാനി എ വി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സഹായവുമായി എത്തിയ ശ്രീനാരായണ സേവാ സംഘം പ്രവർത്തകരാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് ആറ് പേർക്കുമെതിരെ കേസെടുത്തു.