മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ട് ആദിവാസി ഊരുകൾ; ആയിരം കിലോ ഭക്ഷണപ്പൊതികൾ എയർ ഡ്രോപ് ചെയ്ത് വ്യോമസേനയുടെ മിഗ് 17 വിമാനങ്ങൾ

single-img
11 August 2019

മണ്ണിടിച്ചിലും മഴയും ശക്തമായതോടെ ഒറ്റപ്പെട്ട മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും വ്യോമസേന ഭക്ഷണപ്പൊതികൾ എയർഡ്രോപ് ചെയ്തു. സേന മിഗ് 17 വിമാനങ്ങൾ വഴിയാണ് ഭക്ഷണപ്പൊതികൾ എയർ ഡ്രോപ്പ് ചെയ്തത്. ജില്ലയിൽ ചാലിയാറും ഭാരതപ്പുഴയും ഉൾപ്പടെ നിറഞ്ഞൊഴുകിയ സാഹചര്യത്തിൽ മലപ്പുറത്തെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

ജില്ലയിലെ മുണ്ടേരിയിൽ നാല് ആദിവാസി ഊരുകളാണ് ഒറ്റപ്പെട്ട അവസ്ഥയിലുള്ളത്.ചാലിയാർ പുഴ കടന്ന് ആദിവാസികൾക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഊരിന്‌ പുറത്തേക്ക് വരുവാൻ സാധാരണയെന്നത് പോലെ ആദിവാസികൾ തയ്യാറായതുമില്ല. ഈ സാഹചര്യത്തിൽ ഇങ്ങനെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് റൊട്ടി ഉൾപ്പടെയുള്ള വസ്തുക്കൾ നിറച്ച പ്ലാസ്റ്റിക് ബാഗുകൾ വ്യോമസേന എയർഡ്രോപ് ചെയ്യുകയായിരുന്നു.