ബെം​ഗളൂരുവിൽ നിന്നും വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള എല്ലാ സര്‍വീസുകളും കെഎസ്ആർടിസി റദ്ദാക്കി

single-img
8 August 2019

മഴ ശക്തമാകുകയും റോഡുകൾ സഞ്ചാരയോഗ്യമല്ലാതാകുകയും തുടർന്ന് ബെം​ഗളൂരുവിൽ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കി. അവിടേക്ക് കേരളത്തിൽ നിന്ന് തിരിച്ചും സർവ്വീസുകൾ നടത്തില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഇരുസ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്പേട്ട പട്ടണത്തിൽ വെളളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. മഴ ശക്തമായതോടെ വടക്കൻ കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. അതേപോലെ മലയോര മേഖലകളിൽ മണ്ണിടിച്ചൽ ശക്തമായി തുടരുകയാണ്. നദികൾ കവിഞ്ഞെഴുകിതോടെ ​ഗതാ​ഗതവും താറുമാറായിരിക്കുകയാണ്. സമാനമാണ് കർണാടകയിലും സ്ഥിതി.

വടക്കൻ കർണാടകയിൽ പെടുന്ന ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില അരലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാനത്തെ 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 15 വരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.