ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല; രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുകയാണെന്ന സൂചന നല്‍കി കു​മാ​ര​സ്വാ​മി

single-img
3 August 2019

കർണാടക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്ഡി കു​മാ​ര​സ്വാ​മി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു എന്ന് സൂചന. താ​ൻ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ക​ട​ന്നു​വ​ന്ന​ത് ആകസ്മികമായാണ് എന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കിയ കുമാരസ്വാമി രണ്ട് തവണയും താന്‍ മുഖ്യമന്ത്രിയായത് ആകസ്മികമാണ് എന്ന് സൂചിപ്പിച്ചു.

മുഖ്യമന്ത്രിയായ രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ര​ണ്ടു​വ​ട്ടം ത​ന്നെ സംസ്ഥാനത്തിന്റെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലെ​ത്തി​ച്ച​തി​ന് ദൈ​വ​ത്തി​നു ന​ന്ദി. ആ സ്ഥാനത്തിരുന്ന് പലകാര്യങ്ങള്‍ ചെയ്തു അതില്‍ ഞാന്‍ തൃപ്തനാണ്, മു​ഖ്യ​മ​ന്ത്രി എന്ന സ്ഥാ​ന​ത്തി​രു​ന്ന് ജ​ന​ങ്ങ​ളെ​യ​ല്ലാ​തെ ആ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ൻ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല.

ഞാന്‍ എല്ലാം നന്നായി തന്നെയാണ് ചെയ്തത്. ദൈവം അത് കാണുന്നുണ്ട്. എന്‍റെ കുടുംബത്തെയൊന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഇപ്പോൾ ഞാന്‍ തളര്‍ന്നിരിക്കുയാണ്. എന്നെ സമാധനത്തില്‍ ജീവിക്കാന്‍ അനുവദിക്കൂ- കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വാരം ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഇ​ത്ത​വ​ണ കു​മാ​ര​സ്വാ​മി​ക്ക് മു​ഖ്യ​മ​ന്ത്രി​പ​ദം രാ​ജി​വെ​ച്ചൊ​ഴി​യേ​ണ്ടി വ​ന്ന​ത്.