സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരം; അനുപമ പരമേശ്വരന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

single-img
2 August 2019

പ്രേമമെന്ന ആദ്യ സിനിമയിലൂടെ തന്നെ ആരാധക പ്രീതി സ്വന്തമാക്കിയ താരമാണ് അനുപമ പരമേശ്വൻ. അനുപമയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഫോട്ടോയിൽ അനുപമ ധരിച്ചരിക്കുന്ന വേഷവും സ്‌റ്റൈലുമാണ് പ്രധാന ചര്‍ച്ചാ വിഷയം.

തെലുങ്കിലെ രാക്ഷസുഡു എന്ന പുതിയ ചിത്രത്തിന്റെ പ്രി – റിലീസ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വയലറ്റ് കളറിൽ ലഹങ്കയാണ് അനുപമയുടെ വേഷം. പ്രമുഖ ബ്രാൻഡായ ലേബല്‍ ജി ത്രിയാണ് വേഷം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

സിംപിള്‍ മേക്കപ്പ് ആണെങ്കിലും ലുക്ക് അപാരമാണ് എന്നാണു സോഷ്യൽ മീഡിയയിലെ പ്രധാന കമന്റ്. കുറച്ചൊക്കെ ഗ്ലാമറസ്സായ വേഷം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തെലുങ്കിലെ അറിയപ്പെടുന്ന സംവിധായകനായ രമേഷ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസുഡു.

SHARE Facebook Twitter