‘ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്’; മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരന്‍

single-img
14 July 2019

ബിജെപിയിലേക്ക് കാലുമാറി പോകുന്ന കോൺഗ്രസുകാരെ ‘ഡാഷ്’ എന്ന പേരിൽ വിശേഷിപ്പിച്ച മുക്ജധ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ സുധാകരൻ. മുഖ്യമന്ത്രിഅവനവനെ തന്നെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയിൽ നിന്നുമാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്. ഒരു മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.

ഇതര സംസ്ഥാനങ്ങളിലെ ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഡാഷ്’ പരാമര്‍ശം നടത്തിയത്. എപ്പോഴൊക്കെയാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.’ ആരെങ്കിലും പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ … പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി”, എന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞതിനാണ് കെ സുധാകരന്‍റെ മറുപടി.