ടീം എന്ന നിലയില്‍ ഇന്ത്യ വലിയ പരാജയമായി: രോഹിത് ശര്‍മ്മ

single-img
12 July 2019

സെമിയിൽ ലോകകപ്പിൽ പുറത്തായ ഇന്ത്യയ്ക്കായി ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മക്കും തിളങ്ങാന്‍ സാധിച്ചില്ല. ലോകകപ്പിലേറ്റ പരാജയത്തിന് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. കേവലം മുപ്പത് മിനിറ്റ് നേരത്തെ മോശം കളി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയെയാണ് തകര്‍ത്തതെന്നും ടീമെന്ന നിലയില്‍ ഇന്ത്യ വലിയ പരാജയമായെന്നും രോഹിത് ട്വിറ്ററില്‍ കുറിച്ചു.

“ടീം എന്ന നിലയില്‍ ഇന്ത്യ വലിയ പരാജയമായി. കേവലം മുപ്പത് മിനിറ്റ് നേരത്തെ മോശം കളി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയെയാണ് തകര്‍ത്തത്. ഈ പരാജയം എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അത് താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയാം. ആരാധകരില്‍ നിന്നും വലിയ പിന്തുണയാണ് നാട്ടിലല്ലാതിരുന്നിട്ട് പോലും ഇന്ത്യന്‍ ടീമിന് ലഭിച്ചത്. തങ്ങള്‍ കളിക്കാന്‍ ഇറങ്ങുമ്പോഴെല്ലാം ഇംഗ്ലണ്ടിനെ നീലയണിയിച്ച ആരാധകര്‍ക്കെല്ലാം നന്ദി എന്നാണ് താരം ട്വീറ്റ് ചെയ്തത്.