വിഎസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ട്: വി മുരളീധരൻ


കേരളാ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്റെ നിലപാടുകളോട് തനിക്ക് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളോട് താല്‍പ്പര്യം തോന്നിയിട്ടില്ല. പക്ഷെ വിഎസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.
സിപിഎം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് വിഎസ് കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് പാര്‍ട്ടിയുടെ ഉള്ളിലുള്ള ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ആ കാലത്തെ വിഎസും ഇപ്പോഴത്തെ വിഎസും രണ്ടാണ്. ഏതാണ് യഥാര്‍ത്ഥത്തിലുള്ള വിഎസ് എന്ന് സംശയമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേപോലെ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഉണ്ടായിരുന്ന തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിച്ചതാണെന്ന് മുരളീധരന്‍ പറഞ്ഞു.