സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ‘ക്ലാസ് ലീഡറുടെ രാജി’ കത്ത്; ഒടുവില്‍ ഉടമയെ കണ്ടെത്തി

single-img
27 June 2019

ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ക്ലാസ് ലീഡറുടെ രാജിക്കത്തിന്റെ ഉടമയായ ആ കൊച്ചു മിടുക്കിയെ ഒടുവിൽ കണ്ടെത്തി. ശ്രേയ എസ് എന്ന് പേരുള്ള, എ ജെ ജെ എം ജി ജി എച്ച് എസ് എസ് തലയോലപ്പറമ്പിൽ ആറ് ബി ക്ലാസില്‍പഠിക്കുകയാണ് ആ കൊച്ചു മിടുക്കി.

താന്‍ വഹിച്ച ഒരു പ്രധാന ചുമതലയില്‍ നിന്നും ഒഴിയുമ്പോൾ രാജി കത്ത് എഴുതുവാന്‍ തോന്നിച്ച ആ കൊച്ചു മിടുക്കിയുടെ ചിന്തയെ ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രശംസിച്ചത്. കത്തിന്റെ ഉള്ളടക്കം താഴെ വായിക്കാം:

പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്.

25-06-19
Tuesday

ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബൈ
ശ്രേയ എസ്

കുട്ടിയുടെ അധ്യാപികയായ നിഷ നാരായണന്‍ തന്നെയാണ് കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അധ്യാപിക പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ കത്ത് വൈറലായി. നമ്മുടെ രാഷ്ട്രീയനേതാക്കള്‍ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത്.