ആദിവാസികള്‍ നമസ്‌ക്കാരത്തിനെത്തിയ മുസ്ലിങ്ങള്‍ക്കെതിരെ അമ്പെയ്തു എന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍; സത്യം ഇതാണ്

single-img
6 June 2019

കിഷന്‍ഗഞ്ജിലുള്ള ദാലുബാരി ഗ്രാമത്തിലെ ആദിവാസികള്‍ താമസിക്കുന്ന പ്രദേശത്ത് അതിക്രമിച്ച് പെരുന്നാള്‍ നമസ്‌ക്കാരം നടത്തിയ മുസ്ലിങ്ങളെ ആദിവാസികള്‍ അമ്പെയ്തു എന്ന സംഘപരിവാര്‍ വ്യാജ പ്രചാരണം പൊളിയുന്നു. ഇവിടെ നടന്ന സംഭവത്തില്‍ മുസ്‌ലിം മതത്തില്‍പ്പെട്ടവരുടെ പെരുന്നാള്‍ നമസ്‌ക്കാരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം.

ഗ്രാമത്തിലുള്ള തേയില തോട്ടത്തില്‍ ആദിവാസികള്‍ ആചാരപൂജകള്‍ നടത്തുന്നത് തടയാനെത്തിയ തോട്ടം തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് ആദിവാസികള്‍ അമ്പെയ്യുകയും കല്ലുകള്‍ എറിയുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് സംഘപരിവാര്‍ നുണ പ്രചാരണം നടത്തുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു ആദിവാസികള്‍ തേയില തോട്ടത്തില്‍ പൂജകള്‍ ആരംഭിച്ചത്.

https://twitter.com/squintneon/status/1136320760388116481

വിവരം അറിഞ്ഞെത്തിയ ഉടമകളും തൊഴിലാളികളും ഇത് തടയാന്‍ എത്തിയപ്പോള്‍ ആദിവാസികള്‍ അമ്പെയ്തതും കല്ലെറിഞ്ഞതും. ആറോളം പേര്‍ക്കായിരുന്നു പരിക്കേറ്റത്. ഇതിന് മുന്‍പും ആദിവാസികള്‍ തേയില തോട്ടം പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.അക്രമ സംഭവങ്ങളെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഹിമാന്‍ഷും ശര്‍മ്മയും എസ്പി ആശിഷും സ്ഥലത്തെത്തി സ്ഥിഗതികള്‍ നിരീക്ഷിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ ആദിവാസികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചരണം ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലും മറ്റും അത് മുസ്‌ലിംങ്ങള്‍ക്ക് നേരെ ആദിവാസികള്‍ നടത്തിയ ആക്രമണമാണെന്നായിരുന്നു സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളുടെ പ്രചാരണം.